കുന്ദമംഗലം : ദേശീയപാതയിൽ മുറിയനാലിൽവെച്ച് സംഘർഷം. സംഘർഷത്തിൽ പ്രതി ഓമശ്ശേരി വെളിമണ്ണ സ്വദേശി കുണ്ടത്തിൽ അബ്ദുല്ലത്തീഫിന്റെ മകൻ മുഹമ്മദ് റിയാസ്(24) നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴം രാത്രിയാണ് സംഭവം ഉണ്ടായത്. കഞ്ചാവ് മാഫിയയാണ് സംഘർഷം ഉണ്ടാക്കിയത് എന്ന് നാട്ടുകാർ പറഞ്ഞു. സംഘർഷത്തിൽ പ്രദേശത്തെ യുവാവിന് തലക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അങ്ങാടിയിൽ വെച്ച് നാട്ടിലെ യുവാക്കൾ ഒരു കൂട്ടം ആളുകളുമായി വാക്കേറ്റം ഉണ്ടായി. അതിന്റെ തുടർച്ചയാണ് രാത്രിയിൽ ഉണ്ടായ സംഘർഷം. സ്ഥിരമായി മുറിയനാൽ പ്രദേശത്ത് ചായ കുടിക്കാൻ എന്ന വ്യാജേന കഞ്ചാവ് ഉപയോഗിക്കാൻ പുറത്ത് നിന്ന് ആളുകൾ വരാറുണ്ടെന്നും കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തതിന്റെ പ്രതികാരമാണ് അക്രമമെന്നും നാട്ടുകാർ പറഞ്ഞു. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടിക്കളഞ്ഞു. അക്രമികളുടേത് എന്ന് കരുതുന്ന ഒരു ബൈക്ക് നാട്ടുകാർ ഇടപെട്ട് പൊലീസിൽ ഏല്പിച്ചിട്ടുണ്ട്.എസ് എച് ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലും പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *