ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പാലക്കാട് ജില്ലയിലെ ബി ജെ പി ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.കനകദാസ്, തേങ്കുറിശ്ശി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.മണികണ്ഠന്‍, പഞ്ചായത്ത് കമ്മിറ്റി അംഗം കെ.വിജയകുമാര്‍,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റായിരുന്ന യു.ശശികുമാര്‍ തുടങ്ങിയവര്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

പ്രവര്‍ത്തകരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം സ. കെ ശാന്തകുമാരി എന്നിവര്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *