നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വിവരം. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് കോണ്‍ഗ്രസ് ഉടന്‍ ഹൈക്കമാന്‍ഡിന് കൈമാറും. സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം കോണ്‍ഗ്രസ് നേതൃത്വം ആര്യാടന്‍ ഷൗക്കത്തിനേയും വി എസ് ജോയിയേയും അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്. നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന്റെ പിന്തുണ വി എസ് ജോയിക്കായിരുന്നു. അതുകൊണ്ടുതന്നെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ പി വി അന്‍വര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. പി വി അന്‍വറിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നീരീക്ഷിച്ചുവരികയാണ്. നിലവിലെ സാഹചര്യങ്ങള്‍ അന്‍വറിനെ ബോധ്യപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *