കണ്ണൂര്‍: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നല്‍കാമെന്ന വാട്‌സ്ആപ്പ് സന്ദേശത്തില്‍ വിശ്വസിച്ച് കണ്ണൂരില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് 4,44,20,000 രൂപ. മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രില്‍ മുതല്‍ ജൂണ്‍ 25 വരെയുള്ള കാലയളവില്‍ പലതവണകളിലായാണ് പണം തട്ടിയത്. പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ കണ്ണൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ് കൂടിയാണിത്.

ഡോക്ടറുടെ മൊബൈലില്‍ ലഭിച്ച വാട്ട്‌സ്ആപ് സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. പണം നിക്ഷേപിച്ചാല്‍ ഇരട്ടിയായി തിരികെ നല്‍കുമെന്നായിരുന്നു സന്ദേശം. വാട്ട്‌സ്ആപ്പില്‍ ലഭിച്ച അക്കൗണ്ടില്‍ പലതവണയായി പണം നിക്ഷേപിച്ചു. വാട്ട്‌സ്ആപ്പില്‍ ലഭിച്ച ലിങ്കില്‍ പ്രവേശിച്ച് അജ്ഞാതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പണം നിക്ഷേപിച്ചുവെന്നല്ലാതെ തിരികെയൊന്നും ലഭിക്കാതായതോടെയാണ് ഡോക്ടര്‍ക്ക് തട്ടിപ്പ് സംശയമുയര്‍ന്നത്. തുടര്‍ന്ന് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *