ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തെരുവില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ തമ്മിലടിക്കുകയും പിന്നാലെ രണ്ട് പക്ഷമായി തിരിഞ്ഞ് ഇരുപക്ഷവും വെവ്വേറെ നിലപാടുകള്‍ എടുക്കുകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

താന്‍ ഐഎന്‍എല്‍ ദേശീയ സെക്രട്ടറിയാണ്. അഖിലേന്ത്യ തലത്തിലുള്ള വിഷയത്തില്‍ പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. പാര്‍ട്ടി സംസ്ഥാന സംവിധാനമല്ല, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ദേശീയ നേതൃത്വത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നലെ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കും. താന്‍ പാര്‍ട്ടിയുടെ ഭാഗത്താണ്. ഐഎന്‍എല്‍ എന്നത് ഒരു ദേശീയ സംവിധാനമാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.

കൊച്ചിയില്‍ ഇന്നലെ ഉണ്ടായ സംഭവത്തിന് പിന്നാലെ ഐഎന്‍എല്‍ നേതാക്കളായിരുന്ന എപി അബ്ദുല്‍ വഹാബ്, കാസിം ഇരിക്കൂര്‍ എന്നിവര്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത പക്ഷങ്ങള്‍ പരസ്പരം പുറത്താക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ പാര്‍ട്ടിയുടെ പക്ഷത്താണ് എന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *