കോണ്‍സ്റ്റബിള്‍, റൈഫിള്‍മാന്‍: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു
സി.എ.പി.എഫ്, എന്‍.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോണ്‍സ്റ്റബിള്‍ (ജി.ഡി), അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്കായി ഓണ്‍ലൈനായി https://ssc.nic.in ല്‍ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങള്‍ എന്നിവ www.ssckkr.kar.nic.in, https://ssc.nic.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.
പി.എന്‍.എക്‌സ്. 2483/2021

കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ കണ്‍സള്‍ട്ടന്റ്(ഫിനാന്‍സ്), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ടെക്നിക്കല്‍) തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കണ്‍സള്‍ട്ടന്റ് (ഫിനാന്‍സ്) അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ടെക്നിക്കല്‍) ഒഴിവിലേക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്. 2484/2021

എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജുകളില്‍ ബി.ടെക് എന്‍.ആര്‍.ഐ പ്രവേശനം
തിരുവനന്തപുരം കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് എന്‍ജിനിയറിങ് കോളേജിലേക്കും പൂജപ്പുരയിലുള്ള വനിത എന്‍ജിനിയറിങ് കോളേജിലേക്കും 2021-22 അധ്യയന വര്‍ഷത്തേക്കുള്ള ബി.ടെക് എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ആഗസ്റ്റ് ഏഴു വരെ അപേക്ഷിക്കാം. കോഴ്സുകളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചുമുള്ള വിവരങ്ങളും പ്രോസ്പെക്ടസ്സും www.lbt.ac.in (പൂജപ്പുര) www.lbscek.ac.in (കാസര്‍ഗോഡ്) എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343395, 9895983656 (പൂജപ്പുര), 04994250290, 9496463548, (കാസര്‍ഗോഡ്).
പി.എന്‍.എക്‌സ്. 2485/2021

Leave a Reply

Your email address will not be published. Required fields are marked *