നിലമ്പൂരില്‍ പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് മേപ്പാടി സ്വദേശി ഫസ്നയെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.

മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം മനസ്സിലാക്കുന്നതിനായി, ഷാബാ ഷരീഫിനെ ഷൈബിന്‍ അഷ്‌റഫും സംഘവും 2019 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളമാണു ചങ്ങലയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചത്. അടുത്ത ഒക്ടോബറില്‍ ക്രൂരമര്‍ദനത്തിനിടെ പാരമ്പര്യവൈദ്യന്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം നുറുക്കി കഷണങ്ങളാക്കി ചാലിയാറില്‍ തള്ളി. ഷൈബിന്‍ നല്‍കിയ മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ്, മൃതദേഹം പുഴയിലെറിയാല്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ് , നിലമ്പൂര്‍ സ്വദേശി നിഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *