വട്ടിയൂർക്കാവിലെ സി.പി.എം- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്‌ഐ പാളയം ഏരിയാ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് നിയാസ് എന്നിവരെയാണ് ആറ് മാസത്തേക്ക് ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയത്.വിഷയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെയും തീരുമാനിച്ചു.സംഘർഷത്തെത്തുടർന്ന് പാർട്ടി ബ്രാഞ്ച് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.വട്ടിയൂർക്കാവിലേത് പ്രാദേശിക വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.അത് പ്രാദേശിക അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.വട്ടിയൂർകാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അടിച്ചു തകർത്തത്. സി.പി.എം. നെട്ടയം ലോക്കൽ കമ്മിറ്റിക്കു കീഴിലെ മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *