മോശം കാലാവസ്ഥയെ തുടർന്ന് കണ്ണൂരും മംഗലാപുരത്തും ഇറക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ കൊച്ചി നെ‌ടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി

മോശം കാലാവസ്ഥയെ തുട‍ർന്നാണ് വിമാനങ്ങൾ വഴിതിരിച്ചു വിട്ടതെന്നാണ് വിവരം. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയ‍ർ ഇന്ത്യ വിമാനവും മം​ഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്.യാത്രക്കാ‍ർ വിമാനത്തിൽ തന്നെ തുടരുകയാണ്. കനത്ത മൂടല്‍ മഞ്ഞിനെ തുടർന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *