ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക് പോയതിനെ പരിഹസിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം.
ഇത്തവണ മൊബൈല്‍ ലൈറ്റ് അടിച്ചു വിമാനത്തില്‍ ഫയല്‍ നോക്കുന്ന പോട്ടം ഇട്ട് പിആര്‍ നടത്തി യുഎസ് ല്‍ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്ളാസ് എടുത്തു, ബൈഡനോ യുഎസ് മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ല. നോക്കൂ, നാണം കെടുന്നത് മോദീജീയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്. ഹരീഷ് വാസുദേവന്‍ വിമര്‍ശിച്ചു.
ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തി അമേരിക്കൻ ഇലക്ഷന് മോദീജി പോയി പക്ഷം പിടിച്ചു. മോദീജീ പിന്തുണച്ച എല്ലാം ഇൻഡ്യയിൽ പൊളിയുകയാണല്ലോ, ലത് പോലെ മൈപ്രണ്ടും പൊട്ടി..
ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് PR നടത്തി US ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി.. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്ളാസ് എടുത്തു, ബൈഡനോ US മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ല.
നോക്കൂ, നാണം കെടുന്നത് മോദീജീയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്.
US ഇലക്ഷനിൽ ഇടപെട്ട കാലത്തേ വിവരമുള്ളവരെല്ലാം ഈ മുന്നറിയിപ്പ് നൽകിയതാണ്.
സുനിൽ നമ്പു വരച്ച കാർട്ടൂൺ കണ്ടപ്പോ ഓർമ്മ വന്നത് ആറാം തമ്പുരാനിലെ മോഹൻലാലിന്റെ കുളപ്പുളളി അപ്പനോടുള്ള ഡയലോഗാണ്. “ഈ നമ്പരൊക്കെ അവിടുത്തെ പാവം നാട്ടുകാരുടെ അടുത്ത് ചെലവാകും. ഇവിടെ വേണ്ട” 😀
മോദീജീ, ഇന്ത്യയെ അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ?
