തിരുവനന്തപുരത്ത് നഗരത്തിലെ വിവിധയിടങ്ങളില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ വീട് വെച്ച നേതാവിനെതിരെ നടപടി വേണമെന്നും വി.വി രാജേഷ്, സി. ശിവന്‍കുട്ടി, എം. ഗണേശന്‍ എന്നിവരുടെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം വേണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം.സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റര്‍.

ബിജെപി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി തൈക്കാട് നിര്‍മ്മിച്ച പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഇന്ന് തലസ്ഥാനത്തെത്താനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.വൈകിട്ട് നടക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ജെ പി നദ്ദ തലസ്ഥാനത്തെത്തുന്നത്. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.പോസ്റ്ററുകള്‍ ഇന്ന് രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. രാത്രി സ്ഥാപിച്ച പോസ്റ്റർ രാവിലെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *