കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ 15-കാരന്‍ കസ്റ്റഡിയില്‍.സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് പ്രായപൂർത്തിയാകാത്ത പ്രതി പൊലീസ് പിടിയിലാകുന്നത്. യുവതിയുടെ നാട്ടുകാരന്‍ തന്നെയാണ് പ്രതി. ഇയാള്‍ കുറ്റം സമ്മതിച്ചു. കൊണ്ടോട്ടിക്കടുത്ത് കുട്ടൂക്കരയില്‍ ആണ് സംഭവം. നടന്നു പോകുമ്പോള്‍ വിദ്യാര്‍ഥിനിയായ യുവതിയെ പിന്നില്‍ നിന്ന് ആക്രമിച്ച പ്രതി ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *