മേയര്‍ ആര്യ രാജേന്ദ്രനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ് . ആര്യ രാജേന്ദ്രന്റെ പരാതിയില്‍ ഐപിസി 354 A, 509 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ. മുരളീധരന്റെ അധിക്ഷേപം.

സ്ത്രീത്വത്തെ അപമാനിക്കുന്നതും, ദ്വയാര്‍ത്ഥമുള്ള ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശങ്ങളാണ് കഴിഞ്ഞദിവസം ആര്യയ്‌ക്കെതിരെ മുരളീധരന്‍ നടത്തിയത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മേയര്‍ ആര്യ വ്യക്തമാക്കിയിരുന്നു,നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ. മുരളീധരന്‍ എം.പി. മേയര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *