സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്മെന്റ് റജിസ്ട്രേഷന്‍ പുതുക്കാം

എംപ്ലോയ്മെന്റ് റജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നില നിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനായി നവംബര്‍ 30 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതിനാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തരമോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയോ സ്പെഷല്‍ റിന്യൂവല്‍ നടത്താമെന്ന് ബാലുശ്ശേരി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുളള കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും രാജിവെച്ചവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഹാജരാക്കിയും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്ന് നോജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകില്ല.

ഐ.ടി.ഐ പ്രവേശനം- 28 ന് ഹാജരാകണം

കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലെ ഒഴിവുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2377016, 9495135094.

ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ ഒഴിവ്

ബേപ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് എന്‍സിവിടി ഏക വത്സര ട്രേഡില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശവനം നേടാന്‍ താത്പര്യമുളളവര്‍ ഒക്ടോബര്‍ 28 നകം ഐ.ടി.ഐ യില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2415040.

വനിതാ പോളി ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ ഇന്ന്

മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഒക്ടോബര്‍ 27ന് രണ്ട് മണിക്ക് കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിനികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം പ്രവേശന നടപടികളില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഹാസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/lte ഫോണ്‍ : 0495 2370714, 9526123432, 8547293788.

വനിത ഐ ടി ഐ യില്‍ സ്പോട്ട് അഡ്മിഷന്‍ 28 ന്

കോഴിക്കോട് വനിത ഐ ടി ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 28 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു വന്ന് പ്രവേശനം നേടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വെബ്സൈറ്റ് : www.womenitikozhikode.kerala.gov.in ഫോണ്‍ : 0495 2373976.

ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ സീറ്റൊഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സ് കാലാവധി ഒരു വര്‍ഷം.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചേവായൂര്‍ നെല്ലിക്കോട് സ്‌കൂള്‍ ബില്‍ഡിങ്ങിലെ സി-ആപ്റ്റ് സബ് സെന്ററില്‍ നവംബര്‍ അഞ്ചിനകം നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2356591, 0495 2723666, email : kozhikode@captkerala.com.

കേന്ദ്ര ഗവ.സര്‍ട്ടിഫിക്കറ്റോടെ മോണ്ടിസ്സോറി, പ്രീ-പ്രൈമറി
ടീച്ചര്‍ ട്രെയിനിംഗ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം വീതം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് : 7994449314.

ടെണ്ടര്‍ /റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ /റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു.
അവസാന തീയ്യതി നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ച് വരെ. ഇ- ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് e-tenderskerala.gov.in

താല്‍കാലിക ലാബ് ടെക്‌നിഷ്യന്‍ നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ഡിഎംഎല്‍ടി യോഗ്യതയുള്ളവര്‍ക്കും ബിഎസ്‌സി എംഎല്‍ടി യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ആംബുലന്‍സ് ഡ്രൈവര്‍ കം വാച്ച്മാന്‍ നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം വാച്ച്മാന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിയമനം താല്‍ക്കാലികവും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസൃതവുമായിരിക്കും. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം നവംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സായാഹ്ന ഒ.പി.യില്‍ താല്‍കാലിക ഡോക്ടര്‍ നിയമനം

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി.യില്‍ താല്‍കാലികമായി ഡോക്ടറെ നിയമിക്കുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന്
ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വി.എച്ച്.എസ്.സി സപ്ലിമെന്ററി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
ഹയർസെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് 28 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ്് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.admission.dge.kerala.gov.in സന്ദർശിക്കുക.

വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്
വനിതാ കമ്മിഷനിൽ അന്യത്രസേവന വ്യവസ്ഥയിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ നവംബർ എട്ടിനകം ലഭ്യമാക്കണം.
പി.എൻ.എക്സ്. 4025/2021

പി.എസ്.സി പരീക്ഷ സൗജന്യ പരിശീലനം
തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സമന്വയ പദ്ധതി പ്രകാരം പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപെട്ടതും 18 – 41 പ്രായ പരിധിയിൽ ഉൾപെട്ടതുമായ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കുവേണ്ടി സ്റ്റൈപ്പന്റോടുകൂടി 30 ദിവസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനപരിപാടി സംഘടിപ്പിക്കും. താല്പര്യമുള്ളവർ 0471-2330756, 9633765690 എന്നീ ഫോൺ നമ്പറിലോ peeotvpm.emp.lbr@kerala.gov.in എന്ന ഇ-മെയിലിലോ നവംബർ എട്ടിന് മുമ്പായി അറിയിക്കണം.
പി.എൻ.എക്സ്. 4026/2021

വട്ടിയൂർക്കാവ് പോളിടെക്‌നിക്; ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 28ന് രാവിലെ 9:30 മുതൽ നടക്കും. പങ്കെടുക്കുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്‌സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി, ഫിസിക്‌സ്, NET യോഗ്യതയുളള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി 29 ന് രാവിലെ 10 ന് സർക്കാർ വനിതാ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.gwptctvpm.org സന്ദർശിക്കുക.

11 ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് നാളെ (27) 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.

നഴ്‌സസ് ക്ഷേമനിധിയിൽ നിന്നും സ്‌കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷിക്കാം
കേരളാ ഗവൺമെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്‌സസ് ക്ഷേമ നിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡിനും സ്‌കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി എന്നീ പരീക്ഷകളിൽ സ്റ്റേറ്റ് ലവലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ്.എസ്.എൽ.സി ക്ക് ജില്ലാ തലത്തിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് കരസ്ഥമാക്കിയ, ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ളതാണ് ഈ ക്യാഷ് അവാർഡ്. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മൂന്നു മാസത്തിനകം ഇതിനുള്ള അപേക്ഷ നിശ്ചിത ഫാറത്തിൽ അതാതു ജില്ലയിലെ എം.സി.എച്ച് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.
വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിന് ഗവൺമന്റ് നടത്തിയ എൻട്രൻസ് പരീക്ഷ മുഖേനെ ഗവൺമന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവൺമന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷൻ കിട്ടി രണ്ടു മാസത്തിനകമോ നവംബർ 30ന് അകമോ നിശ്ചിത ഫോറത്തിൽ അപേക്ഷ കൊടുത്തിരിക്കണം. താമസിച്ചു കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കോഴ്‌സ് തീരുന്നതുവരെ ഓരോ വർഷവും സ്‌കോളർഷിപ്പ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്‌സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

നെടുംകണ്ടം പോളിടെക്‌നിക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എഞ്ചിനിയിറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനിയറിംഗ്, ഇലക്‌ട്രോൺസ് എഞ്ചിനിയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ലാറ്ററൽ എൻട്രി

Leave a Reply

Your email address will not be published. Required fields are marked *