കാരന്തൂരിലെ വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സി കെ ഉസ്മാൻ എന്നവരുടെ ഫോട്ടോ കാരന്തൂർ വ്യാപാര വ്യവസായി ഏകോപന സമിതി ഓഫീസിൽ അനാച്ഛാദനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കാരന്തൂർ യൂണിറ്റ് മുൻ പ്രസിഡണ്ട് കെ കെ സി ചന്ദ്രൻ ഫോട്ടോ അനശ്ചാദന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മറ്റി അംഗം പി പി അഷറഫ്, മണ്ഡലം വൈസ് പ്രസിഡന്റ് രവി, വ്യാപാരി വ്യവസായി ഏകോപന സമിതി കാരന്തൂർ യൂണിറ്റ് പ്രസിഡന്റ് സലിം പുതുക്കുടി,സെക്രട്ടറി പ്രവീൺ, സുരേഷ്, റോഷൻ, വിജയൻ, അബൂബക്കർ പി കെ എന്നിവർ സന്നിഹിതരായിരുന്നു.