കേരള സർക്കാർ സംഘടിപ്പിക്കുന്ന, സ്കൂൾ പാചക തൊഴിലാളികൾക്കായുള്ള പ്രഥമ പാചക മത്സരത്തിൻ്റെ ഭാഗമായി, കുന്ദമംഗലം ,മുക്കം ഉപജില്ല സംയുക്തമായി സംഘടിപ്പിച്ച പാചക മത്സരം “സ്വാദ് 24” , ആർ ഇ സി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ബഹുമാനപ്പെട്ട ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ സി മുഖ്യാതിഥിയായ ചടങ്ങിൽ എച്ച് എം ശ്രീകല സ്വാഗതം പറഞ്ഞു . എ ഇ ഒ കെ രാജീവ് അധ്യക്ഷത വഹിച്ചു. എൻ എം ഒ സനിൽ പദ്ധതി വിശദീകരണം നൽകി. വാർഡ് മെമ്പർ സുബിത സുരേഷ്, പി ടി എ പ്രസിഡൻറ് ലിനീഷ് കെ പി, എം പി ടി എ പ്രസിഡൻറ് സൗമ്യ സി, പാചക വിദഗ്ധൻ വത്സൻ മങ്ങാട്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലിനീഷ് എം, ന്യൂട്രീഷനിസ്റ്റ് ഗീതു പി, ബി പി സി മനോജ്, എച്ച് എം ഫോറം കൺവീനർ യൂസഫ് സിദ്ദിഖ് എന്നിവർ സംസാരിച്ചു.
കുന്ദമംഗലം ഉപജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഷീജ ചൂലൂർ എ എൽ പി എസ്, രേഖ പൂളക്കോട് ജി എൽ പി എസ്, സുമതി ജി എൽ പി എസ് ഏരിമല എന്നിവർ കരസ്ഥമാക്കി.
മുക്കം എഇഒ ടി ദീപ്തി സമ്മാനങ്ങൾ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *