
വൈവിധ്യമാർന്ന ശില്പശാലകളും പ്രഭാഷണങ്ങളും മത്സരങ്ങളും വിശാലമായ എക്സ്പോയും കൊണ്ട് കാണികളായെത്തിയ അനേകായിരങ്ങൾക്ക് മറക്കാനാവാത്ത ഓർമ്മകളും അറിവുകളും നൽകി NIT കാലിക്കറ്റ് വാർഷിക സാങ്കേതിക മേളയായ തത്വ’24 ന്റെ രണ്ടാം ദിനവും അവസാനിച്ചു.3D ഗെയിം ഡെവലപ്‌മെൻ്റ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ്, ക്ലൗഡ് ഡെവലപ്‌മെൻ്റ് എന്നിവയെ കുറിച്ചുള്ള വർക്ക്‌ഷോപ്പുകൾ അനുഭവപരിചയവും പ്രായോഗിക വൈദഗ്ധ്യവും നേടാൻ താൽപ്പര്യമുള്ള സാങ്കേതിക പ്രേമികളെ ആകർഷിച്ചു.
ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും ഉള്ള മുൻ ഐഎസ്ആർഒ ഡയറക്ടർ ശ്രീ സുധീർ കുമാർ എൻ നടത്തിയ പ്രചോദനാത്മകമായ പ്രഭാഷണമായിരുന്നു രണ്ടാം ദിവസത്തിന്റെ പ്രധാന ആകർഷണം.
പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുൻസേഴ്സിനെ പങ്കെടുപ്പിച്ചു നടത്തിയ ‘ടെക് കോൺക്ലെവ്ൽ ഗോപികൃഷ്ണ ടെകി,ടെകി വിസാർഡ്,ഹാക്കർ പീഡിയ എന്നിവർ അതിഥികളായെത്തി. പല മേഖലകളിലെ ആശയങ്ങളും പദ്ധതികളും പങ്കു വെക്കുന്ന രീതിയിൽ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ എക്സ്പോയുടെ ഉദ്‌ഘാടനവും രണ്ടാം ദിനം രാവിലെ ബഹുമാന്യരായ അതിഥികളുടെ സാമീപ്യത്തിൽ നടന്നു.
ഡേർട്ട് റേസ്, ഡ്രോൺ റേസ് തുടങ്ങിയ മത്സരങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായത്തോടൊപ്പം സാങ്കേതികമായി ഉയർന്ന നിലവാരം പുലർത്തി.ഫെജോയും മലയാളി മങ്കിസും ചേർന്ന് നടത്തിയ സംഗീത നിശയോടെ രണ്ടാം ദിനം സമാപിച്ചു.
