പതിമൂന്ന് വർഷം കുന്ദമംഗലം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ട് വാഗ്ദാനങ്ങളുടെ പെരുമഴയല്ലാതെ ജനോപകരമായ ഒരു പ്രവത്തനവും നടത്താത്ത എം.എൽ.എ.യാണ് പി.ടി.എ. റഹീമെന്നും ഇത് ഇടതുപക്ഷ സർക്കാറിൻ്റെ ഒരു ചെറിയ പതിപ്പാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി ശാഫി ചാലിയം പറഞ്ഞു. വികസനം നേടുന്ന കുന്ദമംഗലം ,അനാസ്ഥ തുടരുന്ന എം.എൽ.എ എന്ന മുദ്രാവാക്യവുമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി കുന്ദമംഗലത്ത് നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിമൂന്ന് വർഷം നിയോജക മണ്ഡലം പ്രതിനിധീകരിച്ച നിയോജകമണ്ഡലം എം.എൽ.എ.പി.ടി.എ. റഹീം .പുതിയ തൻ്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല നിലവിലുള്ള പ്രവൃത്തികൾ തന്ന സ്തംഭനാവസ്ഥയിലുമാണ്. ഇതിനെതിരെയാണ് മുസ്ലിം ലീഗ് പ്രതിഷേധ ജ്വാലക്ക് തുടക്കം കുറിച്ചത്. പ്രതിഷേധ പരിപാടി പഞ്ചായത്ത്, മേഖല തലങ്ങളിൽ നടത്തപ്പെടും. ചടങ്ങിൽ പ്രസിഡണ്ട് കെ.മുസ്സ മൗലവി അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടരി എൻ. പി. ഹംസ മാസ്റ്റർ സ്വാഗതവും. ട്രഷറർ ഒ. ഹുസ്സയിൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി യു.സി. രാമൻ, ഖാലിദ് കിളി മുണ്ട, കെ.കെ. കോയ, എ.കെ. മുഹമ്മദലി, സി.മരക്കാരുട്ടി, അഹമ്മദ് കുട്ടി അരയങ്കോട്, ടി.പി. മുഹമ്മദ്, എ.കെ. ഷൗക്കത്തലി, പി. അസീസ്, കെ.എം.എ. റഷീദ്, ഒ.എം. നൗഷാദ് അരിയിൽ അലവി, എ.പി. സഫിയ, ടി.കെ. സീനത്ത്, സി.കെ.ഫസീല, കൗലത്ത്, ഐ.സൽമാൻ, കുഞ്ഞി മരക്കാർ മലയമ്മ ,ജുനൈദ്,ശിഹാദ്, കെ.പി.കോയ , കെ. എം. അഹമ്മദ്, ഷാജി പുലക്കുന്നുമ്മൽ,എം. ബാബു മോൻ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *