ആലുവയിൽ നിയമവിദ്യാർത്ഥിനിയുടെ മരണത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ റിമാൻഡ് റിപ്പോർട്ട് പുറത്ത്.ഭര്‍തൃവീട്ടില്‍ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും മൊഫിയയെ കണ്ടത് അടിമയെ പോലെയാണെന്നും ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു കൂടാതെ ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായാതടക്കം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്ന ഇയാൾ ദൃശ്യങ്ങളിൽ കാണുന്നത് പോലെ ചെയ്യാൻ മോഫിയയെ നിർബന്ധിക്കുമായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ചകുത്താൻ നിർബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇതിന് പുറമേ സ്ത്രീധനത്തിന്റെ പേരിലും മോഫിയയെ ഭർത്തൃവീട്ടുകാർ പീഡിപ്പിച്ചിരുന്നു.

അതേസമയം ഇന്ന് രാവിലെ വ്യവസായ മന്ത്രി പി രാജീവ് മോഫിയയുടെ കുടുംബത്തെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുമായി മോഫിയയുടെ പിതാവ് ഫോണിൽ സംസാരിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് അദ്ദേഹം മോഫിയയുടെ പിതാവിന് നൽകി.

Leave a Reply

Your email address will not be published. Required fields are marked *