അട്ടപ്പാടിയിൽ മൂന്ന് ദിവസം മാത്രമായ കുഞ്ഞ് മരിച്ചു.മൂന്നു ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്. മണ്ണാർക്കാട് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഈ വർഷം ഇത് വരെ 10 കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *