ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ സ്ഥലവാസികൾക്ക് ഭീഷണിയായി മാറിയ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള രണ്ടാമത്തെ ദിവസത്തെ ദൗത്യത്തിന് വ്യാഴാഴ്ച രാവിലെ തുടക്കമായി. ബുധനാഴ്ച ആനയെ മയക്കുവെടി വെക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നെങ്കിലും ദൗത്യം പൂർത്തിയാക്കാനായിരുന്നില്ല.

വ്യാഴാഴ്ച രാവിലെ സിങ്കുകണ്ടം ചെമ്പകത്തൊഴുകുടി ഭാഗത്താണ് ആനയുള്ളത്. ആനയിറങ്കൽ ഡാമിന്റെ ജലാശയത്തിക്ക് ഇറങ്ങാതെ ഇടിക്കുഴി ഭാഗത്തേയ്ക്കാ 301 കോളനി ഭാഗത്തേക്കോ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്നലെ ഒരു തവണ മയക്കു വെടിവെച്ച ഓമനക്കുടി ഭാഗത്തേക്ക് എത്തിക്കാനാണ് ശ്രമം.

ഡോക്ടർമാരടക്കo മയക്കുവെടി വെക്കുന്നതിനുള്ള രണ്ട് സംഘങ്ങളാണ് ആനയ്ക്ക് സമീപമുള്ളത്. തെളിഞ്ഞ കാലാവസ്ഥയായതിനാൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മയക്കുവെടി വെച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കാൻ ദൗത്യസംഘത്തിലെ മറ്റു ടീമുകളും തയ്യാറെടുത്തിട്ടുണ്ട്. കുങ്കിയാനകളെയും തയ്യാറാക്കി നിർത്തിയിരിക്കുകയാണ്.

മയക്കുവെടിവെച്ച് പിടികൂടിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുകയാണ് ലക്ഷ്യം. ആന ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാൻ ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *