ന്യൂഡല്‍ഹി: ലേ ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു പുലര്‍ച്ചെ 4.33ഓടെയാണു സംഭവം.

ഭൂനിരപ്പില്‍നിന്ന് അഞ്ചു കി.മീറ്റര്‍ താഴെയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി(എന്‍.സി.എസ്) എക്‌സില്‍ കുറിച്ചു. ജമ്മു കശ്മീരിലെ അയല്‍പ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി എന്‍.സി.എസ് അറിയിച്ചു. പുലര്‍ച്ചെ 1.13ഓടെയാണ് ഇവിടെ പ്രകമ്പനമുണ്ടായത്.

രണ്ടു സംഭവങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *