പൂര്‍ണ തോതില്‍ പരിശീലനം പുനരാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. കളിക്കാരില്‍ ഭൂരിഭാഗം പേരും ഐസൊലേഷനില്‍ നിന്ന് പുറത്തുവന്നു. ക്യാമ്പിലെ കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയിരുന്നില്ല. നിലവില്‍ വിദേശ താരങ്ങളടക്കമുള്ളവര്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 12ന് ഒഡീഷക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ കൊവിഡ് വ്യാപനമുണ്ടായത്. തുടര്‍ന്ന് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമൊക്കെ ഐസൊലേഷനില്‍ പ്രവേശിച്ചു. ക്ലബില്‍ കൊവിഡ് ബാധ രൂക്ഷമായിരുന്നു എന്നാണ് വിവരം. എത്ര താരങ്ങള്‍ക്ക് കൊവിഡ് ബാധയുണ്ടായി എന്നത് വ്യക്തമല്ല. പോസിറ്റീവായി രണ്ടാഴ്ച കഴിഞ്ഞിട്ടും പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ച് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയിട്ടില്ല.https://twitter.com/KeralaBlasters/status/1486619762327126019?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1486619762327126019%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F01%2F27%2Fisl-kerala-blasters-training-resumes.html

അഡ്രിയാന്‍ ലൂണ ഒഴികെയുള്ള വിദേശ താരങ്ങള്‍ പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. ആല്‍വാരോ വാസ്‌കസ്, ജോര്‍ജ് പെരേര ഡിയാസ്, എനെസ് സിപോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ചെഞ്ചോ ഗ്യെല്‍റ്റ്‌ഷെന്‍ എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് അടക്കമുള്ള താരങ്ങള്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ക്ലബ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ചു.

ഈ മാസം 30ന് ബെംഗളൂരു എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *