കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ

0

കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ. എന്നാല്‍ കൊവിഷീല്‍ഡും, കൊവാക്‌സിനും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കില്ല. ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്‌സിന്‍ നേരിട്ട് വാങ്ങാനാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്.

ന്യൂ ഡ്രഗ്‌സ് ആന്റ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ് 2019 പ്രകാരമാണ് വാക്‌സിനുകള്‍ക്ക് വാണിജ്യ അനുമതി നല്‍കിയത്. ആറ് മാസം കൂടുമ്പോള്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ ഡിസിജിഐയെ അറിയിക്കണം.

അതേസമയം, രാജ്യത്ത് നടപ്പാക്കിയ വാക്‌സിനേഷന്‍ ഫലപ്രദമായെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുറവാണെന്ന് ചൂണ്ടിക്കാണിച്ച ആരോഗ്യ മന്ത്രാലയം 75 % പേര്‍ വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചുവെന്നും പറഞ്ഞു. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ ആക്ടീവ കേസുകള്‍ മൂന്ന് ലക്ഷത്തിന് മുകളിലാണെന്ന ആശങ്കയും മന്ത്രാലയം പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here