ന്യൂഡല്‍ഹി: ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ഇടപാടുകളില്‍ തടസം നേരിട്ടേക്കാം. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും തടസപ്പെടുക. ഇടപാടുകാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (ഡഎആഡ) ഇന്ന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പരിഷ്‌കരണ വേളയില്‍ ധാരണയായ അഞ്ച് ദിവസത്തെ ജോലി ആഴ്ച ഉടനടി നടപ്പിലാക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.
