പ്രതിപക്ഷ സമരങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിൽ. ആസൂത്രിത സമരമാണ് ഇപ്പോൾ നടക്കുന്നത്. ഓടുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് എടുത്ത് ചാടി അപകടകരമായ സമരമാണ് യു ഡി എഫും ബി ജെപ്പിയും നടത്തുന്നതെന്നും ഈ സമരങ്ങൾക്ക് ജന പിന്തുണ ഇല്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.

യൂത്ത് കോൺഗ്രസ്സാണ് കളമശ്ശേരിയിൽ പ്രകോപനമുണ്ടാക്കിയതെന്നും ഷാഫി പറമ്പിൽ എം എൽ എ സ്റ്റേഷനിലേക്ക് തള്ളി കയറിയതിനെ തുടർന്ന് കൃത്യ നിർവഹണം തടയാൻ ശർമിച്ചതിനാണ് കേസ് എടുത്തത്. തനിക്ക് കറുപ്പിനോട് വിരോധമില്ലെന്നും കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടികൾ മാത്രം. നാടിൻറെ വികസനത്തിനെതിരെ പോലും കുപ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

താടിയില്ല എന്നതും ഹിന്ദി പറയില്ല എന്നതും മാത്രമാണ് വ്യത്യാസമെന്നും മോദി സർക്കാരിന്റെ മലയാല പരിഭാഷയാണ് പിണറായി സർക്കാറെന്നും ഷാഫി പറമ്പിൽ തിരിച്ചടിച്ചു. വയലാർ സമര വീര്യത്തെ പറയുന്നവർ കറുത്ത തുണിയെ പേടിക്കുന്നു എന്നും ആത്മഹത്യാസ്‌ക്വാഡുകളും ആകാശ് തില്ലങ്കേരിമാരുടെ കില്ലർ സ്ക്വാർഡുകളും യുഡിഎഫിന് ഇല്ലെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *