കോഴിക്കോട് : സിറ്റിയുടെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എംഡിഎംഎ എത്തിച്ച് വില്‍പന നടത്തുന്ന രണ്ട് പേരെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും , ചേവായൂര്‍ എസ്.ഐ നിമിന്‍ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി.

കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ അനീഷ്. പി (44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ സനല്‍ കുമാര്‍ .പി (45) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്നും കൊണ്ടു വന്ന 31.70 ഗ്രാം എംഡി എം എ യുമായിട്ടാണ് ചെറുവറ്റ കടവ് ഭാഗത്തെ മാറാടത്ത് ബസ്സ്‌റ്റോപ്പിന് സമീപം വച്ചാണ് ഇവരെ പിടികൂടുന്നത്.

മയക്കുമരുന്ന് കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന ഓപ്പറേഷന്‍ ഡി ഹണ്ട് – സ്‌പെഷല്‍ ഡ്രൈവില്‍ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ ഐ പി എസ് ന്റെ നിര്‍ദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലാവുന്നത്.

പിടിയിലായ രണ്ട് പേരും കോഴിക്കോട് ബംഗളൂര്‍ ടൂറിസ്റ്റ് ബസ്സിലെ നൈറ്റ് സര്‍വ്വീസ് ഡ്രൈവര്‍മാരാണ് . ബംഗളൂരുവില്‍ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണിവര്‍. നിരവധി തവണ ഇവര്‍ ലഹരി മരുന്ന് എത്തിച്ചുണ്ടെന്ന് അന്വേക്ഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് ആരാണ് ഇവര്‍ക്ക് ലഹരി മരുന്ന് കൈമാറുന്നതെന്നും ഇവിടെ ആര്‍ക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും പരിശോധിച്ച് അന്വേക്ഷണം ഊര്‍ജിതമാക്കുമെന്ന് നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ ഗഅ ബോസ് പറഞ്ഞു. അനീഷിന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടില്‍ കഞ്ചാവ് ഉപയോഗിച്ചതിന് കേസ് ഉണ്ട്.

ഡാന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത് , എ.എസ്.ഐ അനീഷ് മുസ്സേന്‍വീട്, സുനോജ് കാരയില്‍ , ലതീഷ്..എം.കെ , സരുണ്‍ കുമാര്‍ പി.കെ , ഷിനോജ് എം , മുഹമദ് മഷ്ഹൂര്‍ കെ.എം , ചേവായൂര്‍ സ്റ്റേഷനിലെ എസ്.ഐമാരായ രോഹിത്ത് , കോയ കുട്ടി , സി.പി.ഒമാരായ റിനേഷ് , സില്‍ജിത്ത് എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ബംഗളൂരുവില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ടൂറിസ്റ്റ് നൈറ്റ് സര്‍വ്വീസ് ബസ്സിലെ ജീവനക്കാര്‍ ലഹരി ഉപയോഗവും , ലഹരികടത്തും ഉണ്ടെന്നുള്ള രഹസ്യ വിവരത്തില്‍ ഡാന്‍സാഫ് ടീം അന്വേക്ഷിച്ച് നിരീക്ഷണം നടത്തിയതില്‍ ബസ്സ് തൊഴിലാളികള്‍ ആവശ്യക്കാരില്‍ നിന്നും ലഹരിക്കുള്ള പണം കൈപ്പറ്റി ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുകയും ബസ്സില്‍ ഒളിപ്പിച്ച് വച്ച ശേഷം കൊടുക്കേണ്ട ആളുകളുമായി വാട്‌സ് ആപ്പിലൂടെ സംസാരിച്ച് ലൊക്കേഷന്‍ കൈമാറുകയും ബസ്സ് ലൊക്കേഷനില്‍ എത്താറാകുമ്പോള്‍ വീണ്ടും വിളിച്ച് സുരക്ഷ ഉറപ്പ് വരുത്തി ലൊക്കേഷനില്‍ കാത്തുന്ന നില്‍ക്കുന്ന ആളുകള്‍ക്ക് ഓടുന്ന ബസ്സില്‍ നിന്നു തന്നെ ലഹരി മരുന്ന് പാക്ക് ചെയ്ത പൊതി പുറത്തേക്ക് എറിഞ്ഞു കൊടുക്കുന്ന രീതിയാണ്. അതിനുശേഷം ബസ്സ് കോഴിക്കോട് സിറ്റിയില്‍ എത്തുമ്പോഴേക്കും വാട്‌സ്ആപ്പ് ചാറ്റും, കോളും മൊബൈലില്‍ നിന്ന് ഡിലിറ്റ് ചെയ്യുന്നു. പിടിയിലായ രണ്ട് പേരേയും രണ്ട് മാസത്തോളമായി നിരീക്ഷിച്ച് വരുന്നതിനിടയിലാണ്. അനീഷ് വാടകയ്ക്ക് താമസിക്കുന്ന ചെറുവറ്റ കടവ് ഭാഗത്തു നിന്നും ഇവര്‍ പിടിയിലാവുന്നത്

Leave a Reply

Your email address will not be published. Required fields are marked *