ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സിപിഎമ്മില്‍. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്.നാല്പത് വര്‍ഷത്തിലധികം കോൺഗ്രസില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ കോൺഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി വിടാൻ ആലോചിച്ചതെന്നും വര്‍ഗീതയ്ക്കെതിരെ ഉറച്ചുപോരാടുന്നത് സിപിഎം ആണെന്നും ഷൊര്‍ണൂര്‍ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.താൻ വളരെ ശരിയെന്ന് വിശ്വസിച്ചിരുന്നൊരു പ്രസ്ഥാനം ഇപ്പോള്‍ വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്, അപഥസഞ്ചാരം അഥവാ വര്‍ഗീയതയ്ക്കെതിരെ രഹസ്യമായി സഞ്ചരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ് ആ പ്രസ്ഥാനത്തില്‍ നിന്നിറങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്, കുറച്ച് കാലമായി ഇത് ആലോചിക്കുന്നതാണ്, മാനുഷിക മൂല്യങ്ങളോടെ പ്രവര്‍ത്തിക്കുകയും, സത്യത്തില്‍ വര്‍ഗീതയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്- ഷൊര്‍ണൂര്‍ വിജയൻ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
