ശ്രീനിവാസൻ വധക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ അബ്ദുറഹ്മാൻ, ഫിറോസ്, എന്നിവരുമായി പോലീസ് നടത്തിയ തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ കടയിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നിടെ ആണ് മുദ്രാവാക്യം വിളിച്ച് യുവമോർച്ച പ്രവർത്തകർ പാഞ്ഞടുത്തത് . പ്രതിഷേധക്കാരെ പോലീസ് തടയുകയും മൂന്ന് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് മതിയാക്കി മടങ്ങുകയും ചെയ്തു.

രാവിലെ നടന്ന തെളിവെടുപ്പിൽ അബ്ദുറഹ്മാൻ കൃത്യം നടത്താൻ ഉപയോഗിച്ച കൊടുവാൾ കല്ലേക്കോട് അഞ്ചാം മൈലിനടുത്ത ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തി.ഈ കൊടുവാൾ ഉപയോഗിച്ചാണ് അബ്ദുറഹ്മാൻ ശ്രീനിവാസനെ വെട്ടിയെതെന്നാണ് പോലീസ് പറയുന്നത്. പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിലാണ് കൊടുവാൾ കണ്ടെത്തിയത്. ശേഷം മംഗലാംകുന്നില്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.

ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ 13 എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരും ഇതില്‍ ഉള്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *