ഉത്തർ പ്രദേശിലെ തനൂജ് ജില്ലയിൽ അച്ഛന്റെ തല്ല് ഭയന്ന് വീട് വിട്ടിറങ്ങിയ പന്ത്രണ്ട് വയസുകാരനെ തെരുവ് നായ കടിച്ചുക്കൊന്നു . പന്ത്രണ്ട് വയസുകാരനായ പ്രിൻസ് എന്ന കുട്ടിയാണ് തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുകീറിയ പാടുകളുണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 4 ദിവസത്തിനിടെ മൂന്നാം തവണയാണ് യുപിയിൽ കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ കൊലപ്പെടുത്തുന്നത്.

മയക്കുമരുന്നിന് അടിമയായ പ്രിൻസിന്റെ പിടാവ് ഓംകാർ , വീട്ടിൽ എന്നും വഴക്കുണ്ടാകാറുണ്ടായിരുന്നു . ഭാര്യയെയും മകനെയും നിരന്തരം തല്ലുമായിരുന്നു. സംഭവ ദിവസവും ഓംകാർ പ്രിൻസിനെ തല്ലി വീണ്ടും തല്ലുമെന്ന് ഭയന്ന കുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു.

പിറ്റേ ദിവസമായിട്ടും കുട്ടി വീട്ടിൽ തിരികെയെത്തിയില്ല. തുടർന്ന് മാതാവ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ നായ കടിച്ച് മരിച്ച നിലയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഈ മൃതദേഹം മകന്റേതാണെന്ന് ‘അമ്മ തിരിച്ചറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *