കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്. തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ബസും, കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

കാറിലുണ്ടായിരുന്ന കിളിമാനൂർ സ്വദേശികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവരുടെ നില ആശങ്കാജനകമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് എം.സി റോഡിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *