എൻ്റെ നാടിന് ശ്വാസം മുട്ടുന്നു

ലക്ഷദ്വീപ് ഭാരതത്തിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം.ഏകദേശം 70000 വരുന്ന ജനസംഖ്യ .കേരള തീരത്ത് നിന്നും 200-400 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ ചിന്നിചിതറി കിടക്കുന്ന ചെറുതും സാമാന്യം വലുതുമായ പവിഴപ്പുറ്റുകൾ. ശാന്തസുന്ദരമായ ലഗൂണുകളും ബീച്ചുകളും. പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്ന ജനങ്ങൾ. അഥിതി ദേവോ ഭവ: എന്ന വാക്യത്തിൻ്റെ പൂർണ്ണമായ അർത്ഥം മനസ്സിലാക്കണമെങ്കിൽ ലക്ഷദ്വീപിൽ ഒരു ദിവസം തങ്ങിയാൽ മതി. തേങ്ങയും മത്സ്യവും ഒഴിച്ച് എന്തിനും ഏതിനും കേരളക്കരയെ ആശ്രയിച്ച് ജീവിക്കുന്നവർ. ഭാഷ, വസ്ത്രധാരണം, ഭക്ഷണ രീതികൾ,സംസ്കാരം, തിങ്ങി നിറഞ്ഞ് കിടക്കുന്ന കേരങ്ങൾ ഇതല്ലാം ലക്ഷദ്വീപിന് ഒരു മിനി കേരളം എന്ന പദവി നൽകുന്നു. ദ്വീപുകാർ കേരളത്തെ വളർത്തമ്മയായാണ് കാണുന്നത്.1956 നവമ്പർ ഒന്നിന് ആണ് ലക്ഷദ്വീപിൻ്റെ ജനനം.കേന്ദ്ര ഭരണ പ്രദേശമായത് കൊണ്ട് തന്നെ കേന്ദ്ര സർക്കാരിൻ്റെ കൈകളിൽ സുരക്ഷിതമായിരുന്നു ഈ അടുത്ത കാലം വരെ ഈ പ്രദേശം.2014 ൽ ബി ജെ പി സർക്കാർ അധികാരത്തിൽ വരുന്നത് വരെ, തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കിയില്ലങ്കിലും ഇന്ന് ഫാസിസം നമ്മുടെ വീട്ട് പടിക്കലും എത്തിയിരിക്കുന്നു.ദിനേശ്വർ ശർമ്മ എന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിര്യാണത്തെ തുടർന്നാണ്, അന്ന് വരെ കീഴ്വഴക്കമുള്ള lAS, IPS കാരെ മാറ്റി കൊണ്ടാണ് വെറും രാഷ്ട്രീയക്കാരാനായ പ്രഫുൽ ഖോഡാ പട്ടേൽ എന്ന ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയെ അഡ്മിനിസ്ട്രേറ്റർ ആയി കേന്ദ്ര സർക്കാർ നിയമിക്കുന്നത്. ഗുണ്ടാ നിയമത്തിൻ്റെ കരടും കൊണ്ടാണ് അദ്ദേഹം ദ്വീപിൽ വന്നിറങ്ങിയത് തന്നെ.. അപ്പോൾ തന്നെ ജനങ്ങൾക്ക് ഉള്ളിൽ ഭയം അനുഭവപ്പെടുവാൻ തുടങ്ങിയിരുന്നു. ഗുണ്ട പോയിട്ട് ഉണ്ടപോലും ( ജയിൽ ഉണ്ടങ്കിലും അവിടെ കുറ്റവാളികൾ ഇല്ലാത്തതിനാൽ ഉണ്ടയില്ല) ഇല്ലാത്ത ദ്വീപിൽ ഈ നിയമത്തിൻ്റെ പ്രസക്തിയെന്ത് എന്ന് തുടർന്ന് അദ്ദേഹം ഇറക്കിയ ജനദ്രോഹ ഉത്തരവുകളിൽ നിന്നും മനസ്സിലാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. അഡ്മിനിസ്ട്രേറ്റർ രണ്ടോ മൂന്നോ ദിവസമാണ് ദ്വീപിൽ ഉണ്ടാകുക.ഈ ദിവങ്ങളിലെല്ലാം പുതിയ പുതിയ ജനദ്രോഹ ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ് അദ്ദേഹത്തിൻ്റെ ജോലി. അതിലെ ചിലത് പറയാം –

  1. ഗുണ്ടാ നിയമം
  2. ഡിസ്ട്രിക്ട്/ വില്ലേജ് പഞ്ചായത്ത് കളുടെ അധികാരങ്ങൾ എടുത്ത് കളഞ്ഞു.
  3. തദ്ദേശഭരണ സഭകളിലേക്ക് മത്സരിക്കുവാൻ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് അർഹത ഇല്ലാതാക്കി..
  4. ദ്വീപിലെ സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിൽ മാംസാഹാരം പാടില്ല എന്ന ഉത്തരവിറക്കി
  5. Animal Preservation Regulation draft അനുസരിച്ച് ഗോവധത്തിന് നിരോധനം. ലംഘിക്കുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ.
  6. Lakshadweep development Regulation Act (draft) പ്രകാരം ദ്വീപുകാരുടെ ഏത് സ്ഥലവും അധികാരികൾക്ക് Acquire ചെയ്യാനുള്ള അധികാരം’. ഈ സ്ഥലങ്ങളിൽ ഉൾപ്പെട്ട വീടുകൾ, പള്ളികൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ ഉടമസ്ഥർ സ്വന്തo ചിലവിൽ പൊളിച്ച് മാറ്റി കൊടുക്കണം. ഇല്ലങ്കിൽ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കും.
  7. ഒരു വർഷത്തോളം Green Zone ൽ നിന്ന ലക്ഷദ്വീപിലെ Sopയിൽ മാറ്റം വരുത്തി Quarantine ഇല്ലാതെ ദ്വീപിലേക്ക് പ്രവേശനം നൽകിയത് കാരണം ദ്വീപുകൾ കൊറോണ കൊണ്ട് നിറഞ്ഞു.25 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
  8. താൽക്കാലിക ജീവനക്കാരേയും കോൺട്രാക്ട് ജീവനക്കാരേയും പിരിച്ച് വിട്ടു. സ്ഥിരം ജീവനക്കാരുടെ Performance Report ആവശ്യപ്പെട്ട് കഴിഞ്ഞു.ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകും. അംഗൻവാടികൾ പൂട്ടി.
  9. ദ്വീപിൽ നിലനിന്ന സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് Dairy Farm കൾ മേയ് 31 ന് ഉള്ളിൽ പൂട്ടാൻ ഉത്തരവിട്ടു. Farm ലാഭകരമല്ല എന്നാണ് ന്യായം. ഇതൊരു commercial Farm അല്ല. മറച്ച് Dairy Demonstration unit ആണ് എന്ന സത്യം മനസ്സിലാക്കുന്നില്ല. തദ്ദേശിയരായ ചെറുകിട പശു പരിപാലകർക്ക് പശു പരിപാലനരീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാനും ശാസ്ത്രീയമായ പശു പരിപാലനരീതികളെ കുറച്ച് അവർക്ക് പരിശീലനം നൽകാനുമുള്ളതാണ് ഈ unit കൾ പ്രവർത്തിക്കുന്നത്..unit കൾ പൂട്ടുമ്പോൾ അവിടത്തെ ജീവനക്കാരെയും പിരിച്ച് വിടാൻ സാദ്ധ്യത.
  10. അടിയന്തിര സ്വഭാവമുള്ള രോഗികളെ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊച്ചിയിലേക്ക് ഹെലികോപ്ടർ വഴി അടിയന്തിര ചികിത്സക്ക് അയക്കുന്നതിന് നിയന്ത്രണം. ഇനി മുതൽ ഡോക്ടറുടെ നിർദ്ദേശം മാത്രം പോരാ, കവരത്തിയിലുള്ള ഏമാൻമാരുടെ കമ്മറ്റി കൂടി തീരുമാനിച്ചാലെ രോഗിക്ക് വിദഗ്ദ്ധ ചികിത്സ കിട്ടൂ. കമ്മറ്റി കൂടി കഴിയുമ്പോഴേക്കും രോഗിയുടെ കാര്യത്തിൽ ഒരു തീരുമാനമാകും”
    ഭൂമി ശാസ്ത്രപരമായി വൻകരയിൽ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ,സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഈ പാവം ജനതയെ ഇങ്ങനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ മാത്രം എന്ത് തെറ്റാണ് ചെയ്തത്. ഇതല്ലാം വികസനത്തിന് വേണ്ടിയാണ് എന്നാണ് ന്യായമെങ്കിൽ, ഞങ്ങൾക്കും അറിയാം bi ഇതല്ലാം വികസനത്തിന് വേണ്ടിയാണ് എന്ന്. പക്ഷേ, ആരുടെ വികസനം.? കോർപറേറ്റുകളുടേതോ

Leave a Reply

Your email address will not be published. Required fields are marked *