വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അധികാരം നഷ്ടമായപ്പോള്‍ കിളിപോയവര്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

സ്വയം കിളിപോയതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറ്റുള്ളവരുടെയൊക്കെ കിളിപോയതായി തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് ഇപ്പോള്‍ സമാധാനത്തെക്കുറിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

എസ് എഫ് ഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും എസ് എഫ് ഐയെ ഇല്ലാതാക്കിക്കളയാന്‍ നോക്കിയാല്‍ അത് നടക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ കിളി പറന്നുപോയെന്നു സംശയമുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പരിഹാസത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സിപിഎം ഭീതിയും വെപ്രാളവും പരിഭ്രമവും കാട്ടുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *