കോഴിക്കോട് കോർപറേഷൻ ഓഫീസിൽ റവന്യൂ വിഭാഗത്തിൽ വിജിലൻസ് പരിശോധന നടത്തി.കെട്ടിട നമ്പർ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെടുത്തതായാണ് സൂചന.കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം നടക്കുന്നുണ്ട്.അറസ്റ്റിലായ പ്രതികള്‍ക്ക് കൂടുതല്‍ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

അറസ്റ്റിലായവരില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വെച്ച് പൊലീസ് കൂടുതള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. നിലവില്‍ ഒരു കേസിലാണ് അറസ്റ്റ്. മറ്റ് അഞ്ച് കേസുകളില്‍ കൂടി ഇവര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇത് വ്യക്തമായി സ്ഥിരീകരിക്കാന്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായ രണ്ട് പ്രതികള്‍ക്ക് എതിരെ വകുപ്പ് തല നടപടി ഉടന്‍ ഉണ്ടാകും. സംഭവത്തില്‍ നേരത്തെ നാല് ജീവനക്കാരെ കോര്‍പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ അറസ്റ്റിലായവര്‍ ഇവരിലാരുമല്ല.അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു,

Leave a Reply

Your email address will not be published. Required fields are marked *