തമിഴ്നാട്ടിൽ വീണ്ടും അന്തർ സംസ്ഥാന ബസ് തടഞ്ഞു. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസ് ആർടിഒ ഉദ്യോഗസ്ഥർ തടഞ്ഞു. ഇന്ന് പുലർച്ചെ 5.30 ന് കോയമ്പത്തൂർ വെച്ചാണ് ആർടിഒ ഉദ്യോഗസ്ഥർ കല്ലട ബസ് തടഞ്ഞത്. ചെന്നൈയിൽ നിന്നും യാത്രക്കാരെ കയറ്റി എന്ന് പറഞ്ഞാണ് ബസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടു. പകരം സംവിധാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്. തമിഴ്നാടിന് പുറത്ത് രജിസ്റ്റർ ചെയ്ത ബസുകൾ അധിക നികുതി അടക്കണം എന്നാവശ്യപ്പെട്ട് നേരത്തെയും ഉദ്യോഗസ്ഥർ ബസുകൾ തടഞ്ഞിരുന്നു. തമിഴ്നാട്ടിൽ നിന്ന് യാത്രക്കാരെ കയറ്റാൻ പാടില്ലെന്ന വ്യവസ്ഥയിൽ പിന്നീട് ഇളവ് നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *