നീറ്റ് പരീക്ഷ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മനീഷ് പ്രകാശിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബീഹാറിലെ പാട്നയില്‍ നിന്നാണ് മനീഷ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം അശുതോഷ് കുമാര്‍ എന്നയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മനീഷ് കുമാര്‍ തന്റെ കാറില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കി, കുറഞ്ഞത് രണ്ട് ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന പേപ്പര്‍ നല്കി, അത് മനഃപാഠമാക്കാനും മറ്റും ഒഴിഞ്ഞ സ്കൂള്‍ ഉപയോഗിക്കാന്‍ സഹായിച്ചു എന്നും വ്യക്തമാക്കുന്നു.