കോഴിക്കോട് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിന്ന് യുഡി എഫ് അംഗങ്ങള്‍ ഇറങ്ങിപോയി.
കേരളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് എല്ലാദിവസവും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപെടുന്ന പ്രമേയത്തിന് യുഡിഎഫ് പ്രതിനിധിയായ ജില്ലാപഞ്ചായത്ത് അംഗം എം ധനീഷ് ലാല്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഈ പ്രമേയത്തിന് ഭരണസമതി അനുമതി നിഷേധിക്കുകയായിരുന്നു. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്.
പ്രമേയം നിഷേധിച്ചതിന്റെ കാരണം ബോധ്യപ്പെടുത്തണമെന്ന് എം ധനീഷ് ലാല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിന് പ്രസിഡന്റ് നല്‍കിയ മറുപടി ഈ പ്രമേയം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍പെടുന്നതല്ലെന്നായിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ മറുപടി തൃപ്തികരമല്ലെന്നും ഇത് അംഗത്തിന്റെ അവകാശനിഷേധമാണന്നും അതിനാല്‍ യോഗം ബഹിഷ്‌കരിക്കുകയാണന്ന് കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഐ പി രാജേഷ് പ്രഖ്യാപിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ യൂ ഡി എഫ് അംഗങ്ങളായ . ഐ പി രാജേഷ് ,നാസര്‍ എസ്റ്റേറ്റ് മുക്ക് , ബോസ് ജേക്കബ് , പി ടി എം ഷറഫുന്നീസ ടീച്ചര്‍ ,അംബിക മംഗലത്ത് ,റംസീന നരിക്കുനി, സി വി എം നജ്മ, എം ധനീഷ് ലാല്‍ എന്നിവര്‍ പ്രതീകാത്മകമായി പ്രമേയം അതരിപ്പിച്ചു.
