ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. അനുമതിയില്ലാതെ കുട്ടികളെ എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ചിന് കൊണ്ട് പോയെന്നാരോപിച്ച് രക്ഷിതാക്കള്‍ എസ്എച്ച്ഒയ്ക്ക് പരാതി നല്‍കി. മങ്കര എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാര്‍ത്ഥികളെ സംഘടന പരിപാടിയ്ക്ക് കൊണ്ടുപോയി എന്നാണ് ആരോപണം.

കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനെ ചൊല്ലിയാണ് വിവാദം. പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്നാണ് ആരോപണം.

എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. സ്‌കൂളിലെ ഇടത് അനുഭവികളായ ചില അദ്ധ്യാപകര്‍ കൂട്ട് നിന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *