തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയെ ചികിത്സിച്ച ‍ഡോ. റീജ മാത്യുവിനെതിരെയാണ്
ബന്ധുക്കളുടെ പരാതി. ഡോക്ടര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്നാണ് ആരോപണം.ഉച്ചയോടെയാണ് സംഭവം. കൃത്യമായ പരിശോധന നടത്തി മരുന്ന് നൽകാൻ ശ്രമിച്ചില്ലെന്നാണ് പരാതി.ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല ബന്ധുക്കൾ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *