തിരുവനന്തപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന ആരോപണം നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി.പി.എം അനാവശ്യ പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

ആക്രമണം സിപിഎമ്മിന്റെ തന്നെ തിരക്കഥയാണ്. മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അന്വേഷണത്തിന് ഒടുവില്‍ പൊലീസിന് ‘തത്ത്വമസി’ എന്ന് എഴുതേണ്ടി വരും. എകെജി സെന്റര്‍ ആക്രമിച്ചത് നീ തന്നെ, സിപിഎം ഓഫീസ് ആക്രമിച്ചത് നീ തന്നെ’… ഇതാകും കണ്ടെത്തലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സര്‍വകലാശാല വിവാദം, ലോകായുക്ത ബില്‍ തുടങ്ങിയവയിലടക്കം സിപിഎം വലിയ ജനപ്രതിഷേധം നേരിടുന്നുണ്ട്. ലോകായുക്തയുടെ കഴുത്തുഞെരിച്ചു ഇല്ലാതാക്കാനുള്ള നീക്കത്തില്‍ ഘടകകക്ഷികളില്‍ നിന്നടക്കം വലിയ പ്രതിഷേധമാണ് സിപിഎം നേരിടുന്നത്. ഓഫീസ് ആക്രമണവുമായി ആര്‍എസ്എസിനോ ബിജെപിക്കോ യാതൊരു ബന്ധവുമില്ല. ബിജെപി ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകില്ലെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *