സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചലച്ചിത്ര അക്കാദമിയും, രഞ്ജിത്തും സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു.തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേരള ചലച്ചിത്ര അക്കാദമിയും ചെയർമാൻ രഞ്ജിത്തും തടസ ഹർജി ഫയൽ ചെയ്തത്.ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് നേരത്തെ ഹര്‍ജി നല്‍കിയത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തടസ ഹർജി സമർപ്പിച്ചത്.
നേരത്തെ ഹൈക്കോടതി ഹർജി തള്ളിയിരുന്നു. ഹൈക്കോടതി ഹർജിക്കാരൻ ഉന്നയിച്ച കാര്യങ്ങൾ കണക്കിലെടുത്തില്ലെന്നും തെറ്റായ തീരുമാനമാണ് ഹർജിയിൽ കൈകൊണ്ടതെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലില്‍ പറയുന്നു. അവാർഡ് നിർണയത്തില്‍ അക്കാ‌ഡമി ചെയർമാന്‍റെ ഭാഗത്ത് നിന്നും പരിധി വിട്ട ഇടപെടലുണ്ടായെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *