തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാന്‍ ശിപാര്‍ശ. ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കാനും വിരമിക്കല്‍ ആനുകൂല്യം കൂട്ടാനും ശിപാര്‍ശയുണ്ട്. പ്രശ്നങ്ങള്‍ പഠിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ടിലാണ് ശിപാര്‍ശയുള്ളത്.

സമിതി ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ആം ദിവസത്തിലേക്കെത്തി.

അതേസമയം, ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ ഉണ്ടെങ്കില്‍ നല്ലതാണെന്നും എന്നാല്‍ നീതി പൂര്‍ണമായ വര്‍ധനവ് വേണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എസ്. മിനി പറഞ്ഞു. സമരത്തിന്റെ 53ാം ദിവസം 3000 രൂപയെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. 200 ദിവസം പിന്നിട്ടതിനാല്‍ പതിനായിരം രൂപക്ക് മുകളില്‍ ഓണറേറിയത്തിന് ശിപാര്‍ശ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കൃത്യമായ തീരുമാനത്തിലെത്താതെ സമരം അവസാനിപ്പിക്കില്ലെന്നും മിനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *