ആലപ്പുഴ: കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെ ഒരാള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഉല്‍ ഹഖ് എന്നയാളാണ് പിടിയിലായത്.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. വിവേക് എക്സ്പ്രസില്‍ കഞ്ചാവ് നിറച്ച ക്രിക്കറ്റ് ബാറ്റുകളുമായി ഇയാള്‍ ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു.

റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ. 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് കൈവശമുണ്ടായിരുന്നു.

ഒഡീഷയില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കളിപ്പാട്ടം വില്‍പനക്ക് എത്തിയതാണെന്ന തരത്തിലാണ് ആദ്യം ഇയാള്‍ പൊലീസിനോട് സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *