രാജി നീക്കത്തില്‍ അനുനയ നീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിലപാട് കടുപ്പിച്ച് വി എം സുധീരന്‍. കെപിസിസി രാഷ്ട്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ വിഎം സുധീരന്‍ എഐസിസി അംഗത്വം രാജിവച്ചു.
നേതൃത്വത്തിനെതിരെ കടുത്ത നിലപാടില്‍ തുടരാന്‍ തന്നെയാണ് വി.എം. സുധീരന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുതിയ നടപടി വ്യക്തമാക്കുന്നത്. ഹൈക്കമാന്റിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് സുധീരന്‍ രാജിവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് സുധീരന്‍ രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *