തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വികളില്‍ പ്രാദേശിക നേതൃത്വത്തിന് എതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ.എം സംസ്ഥാന നേതൃത്വം.

പരാജയവുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കള്‍ക്കെതിരെ നേതൃത്വം കൈകൊണ്ട നടപടി പര്യാപ്തമല്ലെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍.

എം. സ്വരാജിന്റെ പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെയുള്ള നടപടിയും പര്യാപ്തമല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ്, സി.എം. ദിനേശ് മണി, പി.എം. ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിഷനായിരുന്നു എറണാകുളം ജില്ലയിലെ തോല്‍വികളെ കുറിച്ച് പഠിച്ചത്.സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കള്‍ക്കെതിരെ ജില്ലാ നേതൃത്വം നടപടിക്ക് ശുപാര്‍ശ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *