സംസ്ഥാനത്ത് ഡിഎല്‍പി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ നിര്‍മിക്കുന്ന റോഡുകളുടെ വശങ്ങളില്‍ കരാറുകാരന്റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെയും നമ്പറുകള്‍ പരസ്യപ്പെടുത്തും. നിര്‍മാണ പരിപാലന കരാറനുസരിച്ച് നിര്‍മിച്ച റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തും മന്ത്രി പറഞ്ഞു

റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണമെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *