തൃശൂർ: യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പറവൂർ പൊലീസ് സ്റേറഷനിലാണ് യുവതി ആദ്യം പരാതി നൽകിയത്. എന്നാൽ കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയിൽ പരാതി കൊടുങ്ങല്ലൂർ പൊലീസിന് കൈമാറുകയായിരുന്നു. തൃപ്പൂണ്ണിത്തുറ കെ എ പി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. നിലവിൽ മതിലകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. അതിനു മുമ്പ് കൊടുങ്ങല്ലൂർ സ്റ്റേഷനിലും ജോലി ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *