കോഴിക്കോട് : കേരളകലാലീഗ്, സംസ്ഥാന പ്രതിനിധിസംഗമവും സംഗീത സായാഹ്നവും വെള്ളി പറമ്പ് ഫസീല സാംസ്കാരിക കോർണ്ണറിൽ നടന്നു. പ്രവാസി ലീഗ്, ജില്ലാസെക്രട്ടറിയായി തെരെഞ്ഞെട്ത്ത കലാലീഗിൻ്റെ കോഴിക്കോട് സിറ്റി പ്രസിഡണ്ട് കാസിം പള്ളിത്താഴത്തിനെയും – ഫസില കോർണ്ണർ നാടിന് സമർപ്പിക്കാൻ പ്രയത്നിച്ച വാർഡ് മെമ്പറും കൂടിയായ കലാലീഗ് സംസ്ഥാന കമ്മറ്റി അംഗം ബിജു ശിവദാസിനെയും അശ്റഫ് വെള്ളിപറമ്പിനെയും, അശ്റഫ് വെള്ളേൻ കണ്ടിയേയും കലാലീഗിൻ്റെ പച്ചത്തൂവാല നൽകി ആദരിച്ചു പ്രതിനിധിസംഗമവും ആദരിക്കൽ ചടങ്ങും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിർവഹിച്ചു. കലാലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി ചെയർമാൻ തൽഹത്ത് കുന്ദമംഗലം മുഖ്യ അതിഥിയായി എത്തി.
എഴുത്തുകാരി കെ.പി റസിയാബി – കെ.കെ. കോയ കോവൂർ പങ്കെട്ത്തു.കലാലീഗ് സംസ്ഥാന പ്രവർത്ത കസമിതി അംഗം മുജീബുറഹ്മാൻ ഇടക്കണ്ടി സ്വാഗതം പറഞ്ഞു. പി.ടി സുബൈദ നന്ദി രേഖപ്പെട്ത്തി. ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളി മുഖ്യ പ്രഭാഷണം നടത്തി , കൊളമ്പലം മജീദ്, (മലപ്പുറം) സി. മുനീറത്ത് മാവൂർ ,.മനാഫ് തിരൂർ (മലപ്പുറം) – നസീമ ബാനു മേപ്പാടി (വയനാട്) മൻസൂർ (കാസറഗോഡ്,) അബൂബക്കർ കോട്ടോൽ , ഫൗസിയ ടീച്ചർ പാലങ്ങാട്, സഫിയാ റഹ്മാൻ, റസിയ മായൻ കോട്ട്, ഉമ്മയ്യ കുതിരാടം, മുനീഫ പാലാഴി, സൽമാൻ കുറ്റിക്കാട്ടൂർ സംബന്ധിച്ചു.
