പത്തനംതിട്ട: പത്തനംതിട്ട പെരുനാട് ളാഹയ്ക്ക് സമീപം ചെമ്പങ്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്പങ്കര സ്വദേശിയായ ശ്യാമിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെയാണ് ശ്യാമിനു നേരെ ആനയുടെ ആക്രമണമുണ്ടായത്.

തൊഴിലാളിയെ കാട്ടാന കൊമ്പിൽ കുത്തി ദൂരേക്ക് എറിയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ അവിടെ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *