പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ശശിതരൂരിനെ പുകഴ്ത്തി യുവനേതാക്കൾ.തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡൻ പറഞ്ഞു. തരൂരിൻ്റെ പാെട്ടൻഷ്യൽ കോൺഗ്രസ് ഉപയോഗിക്കണം.. തരൂരിനെ ഇന്ത്യക്ക് ആവശ്യമാണെന്നും പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ഹൈബി ഈഡാൻ പറഞ്ഞു.’ഫുട്‌ബോളിൽ ഗോൾ അടിക്കുന്നവരാണ് സ്റ്റാറാകുന്നത്. പക്ഷേ ഗോളി നന്നാവണമെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു.പാർട്ടിയിൽ ഗോളി പാർട്ടി പ്രവർത്തകരാണ്.മാറ്റങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം.ഇതിനിടയിൽ ഫൗൾ ചെയ്യുന്നവരുണ്ടാവും. എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ലെന്നും കുഴൽനാടൻ പറഞ്ഞു.നെഹ്റുവിനെക്കുറിച്ചും അംബേദ്കറെക്കുറിച്ചും പുസ്തകം എഴുതിയ ഏക കോൺഗ്രസുകാരനാണ് ശശി തരൂരെന്ന് യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥ് പറഞ്ഞു. ഈ പാർട്ടിയെ തരൂരിനെ നന്നായി അറിയാം, അത് ജനത്തിനുമറിയാമെന്നും ശബരി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *